പറവൂർ: എൻ.ജി.ഒ യൂനിയൻ സ്ഥാപക നേതാക്കളിലൊരാളും മുൻ ജില്ല സെക്രട്ടറിയുമായിരുന്ന കെടാമംഗലം രാമാടിൽ എൻ. ദാമോദരൻ (കേരള വാട്ടർ അതോറിറ്റി റിട്ട. ഡിവിഷനൽ അക്കൗണ്ടൻറ് -86) നിര്യാതനായി. പരേതനായ നാരായണെൻറ മകനാണ്. ഗാന്ധി സ്മാരക സഹ. ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: കമലാക്ഷി (റിട്ട. പ്രധാനാധ്യാപിക, കെടാമംഗലം ഗവ. എൽ.പി.എസ്). മക്കൾ: ബിന്ദു, ബിജി, ബിബിൻ (ഇരുവരും ബിസിനസ്). മരുമക്കൾ: ബെനു, പരേതനായ ജയകൃഷ്ണൻ, ജാറ്റിക്. സംസ്കാരം ചൊവ്വാഴ്ച 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.