കരുമാല്ലൂർ: യു.സി കോളജ് ഹരിതാ നഗർ ചേപ്പനാലിൽ മോസസ് (82) നിര്യാതനായി. ഭാര്യയും രണ്ടു മക്കളും നേരത്തേ മരണപ്പെട്ട മോസസ് തനിച്ചായതിനെ തുടർന്ന് പള്ളി ഇടപെട്ടു മറ്റൊരു കുടുംബത്തെ മോസസിെൻറ വീട്ടിൽ താമസിപ്പിച്ചിരുന്നു. കിടപ്പിലായതിനെ തുടർന്ന് കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള സാന്ത്വന പരിചരണ വിഭാഗത്തിെൻറ ശുശ്രൂഷയിലായിരുന്നു. മരണത്തെ തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് തത്തപ്പിള്ളി പൊതു ശ്മശാനത്തിൽ.