ചെങ്ങമനാട്: പാലപ്രശ്ശേരിയിലെ പഴയകാല മത്സ്യവിൽപന തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. ചെങ്ങമനാട് പാലപ്രശ്ശേരി മഠത്തിപ്പറമ്പില്‍ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകന് എം.കെ. ബാവയാണ് (68) മരിച്ചത്. ഒരാഴ്ചമുമ്പുവരെ മത്സ്യവില്പന നടത്തിയിരുന്ന ബാവക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഖബറടക്കം പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മഹല്ല് യുവജന കൂട്ടായ്മ നേതൃത്വത്തില്‍ നടന്നു. ഭാര്യ: റുഖിയ. മക്കള്‍: ഷെമീര്‍ (കുവൈത്ത്), ഷംനാസ് (സൗദി). മരുമക്കള്‍: റെനീഷ, ഷെമിത.