മണ്ണാർക്കാട്: നഗരത്തിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അട്ടപ്പാടി കക്കുപടിയിൽ ബാർബർ ഷോപ് ആശാരിത്തൊടി വീട്ടിൽ ഷാഫി (42) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 11ഒാടെ ധർമ്മർകോവിൽ പരിസരത്താണ് അപകടം. ഷാഫിയുടെ ബൈക്കിൽ ലോറി കൊളുത്തിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.