ഫോർട്ട്കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പാണ്ടിക്കുടി ഈരവേലിയിൽ ഇ.എ. ഫ്രാൻസിസിെൻറ മകൻ പ്രസാദ് ആൻറണി (39) ദുബൈയിൽ നിര്യാതനായി. ദുൈബ ഷേഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിൽ ദിവസങ്ങളായി കോവിഡ് ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയും ഐ.എൻ.ടി.യു.സി യുവജന വിഭാഗം കൊച്ചി നിയോജകമണ്ഡലം പ്രസിഡൻറുമായിരുന്നു. മാതാവ്: എലിസബത്ത് (വത്സ). ഭാര്യ: പ്രീതി. മക്കൾ: ജോനാഥൻ, ജനീലിയ മറിയം. സംസ്കാരം പിന്നീട്.