കൊടുവള്ളി: തലപ്പെരുമണ്ണ പുതിയോട്ടിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ അഹമ്മദ് കുട്ടി ഹാജി (78) നിര്യാതനായി. തലപ്പെരുമണ്ണ മുഈനുൽ ഇസ്ലാം മദ്രസ, തലപ്പെരുമണ്ണ ജുമുഅത്ത് പള്ളി എന്നിവയുടെ സെക്രട്ടറി, കൊടുവള്ളി ഏരിയ എം.എസ്.എസ് കമ്മിറ്റി ഭാരവാഹി, ഹജ്ജ് ക്യാമ്പ് വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആയിശ മണാളൻ തോട്ടത്തിൽ. മക്കൾ: സക്കീന, ശരീഫ. മരുമക്കൾ: മൂസ ഹാജി കണ്ടങ്ങൽ, എൻ.ടി. റഷീദ് കരീറ്റിപ്പറമ്പ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ കുട്ടി ഹാജി പുതിയോട്ടിൽ, ബാപ്പു ഹാജി.