ഇരിങ്ങാലക്കുട: ദീര്‍ഘകാലം മലയാള മനോരമ പത്രത്തിെൻറ പ്രാദേശിക ലേഖകനായിരുന്ന കള്ളാപറമ്പില്‍ ചാക്കോയുടെ മകന് പോള്‍സണ്‍ (64) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻറ്, കെ.സി.വൈ.എം ഇരിങ്ങാലക്കുട സ്ഥാപക ജനറല്‍ സെക്രട്ടറി, ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രസിഡൻറ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബീന (റിട്ട. അധ്യാപിക, ഇരിങ്ങാലക്കുട എസ്.എന്‍ സ്കൂള്‍). മകന്: മനു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സെൻറ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.