തൃത്താല: വീട്ടില്‍നിന്ന് കാണാതായ അമ്മയെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല പൊലീസ് സ്റ്റേഷന് പരിധിയിലെ ആലൂര് കയറ്റം ആട്ടയില്‍ കുട്ടി അയ്യപ്പെൻറ മകള്‍ ശ്രീജ (28), മക്കളായ അഭിഷേക് (ആറ്), അഭിനവ് (നാല്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഇവരെ കാണാതായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുകിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടത്. മേഴത്തൂര്‍ സ്വദേശി രതീഷാണ് ശ്രീജയുടെ ഭര്‍ത്താവ്. കുടുംബപ്രശ്നം മൂലം ഇവര്‍ നാല് മാസമായി ആലൂരിലെ വീട്ടിലാണ്. ഷൊർണൂര്‍ ഡിവൈ.എസ്.പി, തൃത്താല എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.