തൃശൂർ: ദേശാഭിമാനി തൃശൂർ യൂനിറ്റിലെ സീനിയർ അറ്റൻഡർ പൂങ്കുന്നം പാലക്കുഴി പുളിക്കൽ വീട്ടിൽ പി.കെ. രാജൻ (59) നിര്യാതനായി. സി.പി.എം ദേശാഭിമാനി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയായ രാജൻ നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും പൂങ്കുന്നം ജ്ഞാനോദയം ഗ്രന്ഥശാല സെക്രട്ടറിയുമാണ്. സി.പി.എം തൃശൂർ ടൗൺ നോർത്ത് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, പൂങ്കുന്നം ബ്രാഞ്ച് സെക്രട്ടറി, അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂനിയൻ യൂനിറ്റ് പ്രസിഡൻറ്, പൂങ്കുന്നം സെൻറർ പുലിക്കളി സംഘം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതനാണ്. പിതാവ്: പരേതനായ കുഞ്ഞിപ്പാപ്പു. മാതാവ്: കൊച്ചമ്മു. സഹോദരങ്ങൾ: മോഹനൻ, ഗിരീഷ്, മനോജ് (ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു പൂങ്കുന്നം യൂനിറ്റ് അംഗം). വ്യാഴാഴ്ച രാവിലെ 9.20ന് ദേശാഭിമാനി പൂങ്കുന്നം ഓഫിസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.