കുറ്റിപ്പുറം: രാങ്ങാട്ടൂർ ഭാഗത്ത് ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. തൃക്കണാപുരം കച്ചേരിപറമ്പ് ചാക്കാട്ടുമുക്കിൽ അബ്ദുറഹ്മാെൻറ മകൻ അൽത്താഫ് ജുനൈദാണ് (19) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. ഉമ്മയുടെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ജുനൈദ്. പുഴയോരത്ത് കളിക്കുന്നതിനിടെ പുഴയിലേക്ക് പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലീഗ് പ്രഭാഷകൻ സിദ്ദീഖ് അലി രാങ്ങാട്ടൂരിെൻറ സഹോദരിയുടെ മകനാണ്. ഖബറടക്കം വ്യാഴാഴ്ച കച്ചേരിപ്പറമ്പ് കോട്ടക്കുന്ന് മഹല്ല് ഖബർസ്ഥാനിൽ. മാതാവ്: സുലൈഖ. സഹോദരൻ: അസ്ലം.