കോഴിേക്കാട്: കോർപറേഷൻ മുൻ കൗൺസിലർ താഹിറ മുഹമ്മദ് (56) നിര്യാതയായി. കോഴിേക്കാട് കോർപറേഷൻ വനിത സഹകരണ ബാങ്ക് പ്രസിഡൻറ്, വനിത ലീഗ് ജില്ലാ കമ്മിറ്റി മെംബർ, സൗത്ത് മണ്ഡലം വനിത ലീഗ് മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കിണാശ്ശേരി ത്രിവേണി സ്റ്റോർ ഉടമ എം.പി. മുഹമ്മദിെൻറ ഭാര്യയാണ്. പിതാവ്: ഇബ്രാഹിം. മാതാവ്: അസ്മാബി. മകൾ നിഷ്ല. മരുമകൻ: അറക്കൽ നിയാസ് (ദുബൈ). സഹോദരങ്ങൾ: സിദ്ദീഖ്, ഇഖ്ബാൽ, സലീം, റസിയ.