കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് റിട്ട. ട്രേഡ് ഇൻസ്ട്രക്ടറും ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ എറണാകുളം ഈസ്റ്റ് റീജ്യൻ കോഓഡിനേറ്ററുമായ മാലിപ്പാറ ചെട്ടിയാംകുടിയിൽ സി.വി. ഇയ്യോബ് (74) കോവിഡ് ബാധിച്ച് മരിച്ചു. മാസങ്ങളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഊന്നുകൽ കരിമ്പനക്കൽ കുടുംബാംഗം സൂസമ്മ. മക്കൾ: മേബിൾ മേരി ജോബ് (അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി, എൻ.എച്ച്, ഇടപ്പള്ളി), വർഗീസ് (കാനഡ). മരുമക്കൾ: ജെയ്ബി ചക്കാലമറ്റത്ത് നോർത്ത് പറവൂർ, ഐശ്വര്യ (കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന്.