നെടുമ്പാശ്ശേരി: ബൈക്കപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പൊയ്ക്കാട്ടുശ്ശേരി ഞാറക്കാട്ട് വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണെൻറ മകന് സതീഷ് (37) മരിച്ചു. ജനുവരി 31ന് രാത്രി പൊയ്ക്കാട്ടുശ്ശേരികാവ് കോണിക്കകടവ് റോഡിലായിരുന്നു അപകടം.നിയന്ത്രണംവിട്ട ബൈക്ക് റോഡരുകിലെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.ആലുവ ഗവ.ആശുപത്രിയിലും എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച സതീശനെ കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. മാതാവ്: സരള. ഭാര്യ: ജയന്തി. മകള്‍: ദേവിക. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം നടക്കും.