കിഴക്കമ്പലം: താമരച്ചാല്‍ വലിയതോട്ടില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കമ്പലം മേളേക്കുരിശിന് സമീപം വല്ലത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ (67) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് തോട്ടിലെ വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം പ്രദേശവാസികള്‍ കണ്ടത്. ചൊവ്വാഴ്ച വൈകീട്ട് ഇയാളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആറരക്കുശേഷം മകളും ഭാര്യയും ഫോണില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ഓഫായിരുന്നു. തലയിയും നെറ്റിയിലും മുറിവേറ്റ പാടുകളുണ്ട്. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.