പെരുമ്പാവൂര്‍: തടിലോറിയിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വട്ടക്കാട്ടുപടി മരങ്ങാട്ടുവീട്ടില്‍ എം.വി. ജോര്‍ജാണ് (67) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ച 5.30ന് എം.സി റോഡിൽ മലമുറിയിലായിരുന്നു അപകടം. തടി ലോറി മില്ലിലേക്ക് തിരിയുന്നതിനിടെ പിന്നില്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ലോറിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഓട്ടോയിൽ യാത്രചെയ്ത ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനിയെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ശാന്തയാണ് ജോർജിെൻറ ഭാര്യ. മക്കള്‍: ജോമി, ജസ്റ്റിന്. മരുമകള്‍: ബക്സി.