കൂത്താട്ടുകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പാലക്കുഴ ഇരപ്പാംതടത്തിൽ വി.വി. മത്തായിയാണ് (64) മരിച്ചത്. പാലക്കുഴ-കാപ്പിപ്പള്ളി റോഡിൽ ഗ്ലൗസ് ഫാക്ടറിക്ക് സമീപം പിക്അപ്പുമായി ഇടിച്ചാണ് സൈക്കിൾ യാത്രികനായ മത്തായിക്ക് ഗുരുതര പരിക്കേറ്റത്. ചെവ്വാഴ്ച വൈകീട്ട് 5.30നായിരുന്നു അപകടം. ഭാര്യ: വടക്കൻ പാലക്കുഴ പുളിയംമാക്കിൽ കുടുംബാംഗം മേരി. മക്കൾ: എബിൻ, മായ. മരുമകൻ: ജയൻ കടമറ്റം. സംസ്കാരം വ്യാഴാഴ്ച നാലിന് പാലക്കുഴ സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.