ഇടപ്പള്ളി: മെത്തയിൽ തുണ്ടിയിൽ വട്ടേക്കുന്നം മോഹൻ നിവാസിൽ ബാലകൃഷ്ണപിള്ള (റിട്ട. ടി.സി.സി ഉദ്യോഗസ്ഥൻ- 82) നിര്യാതനായി. ഇടപ്പള്ളി വടക്കുംഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡൻറായിരുന്നു. മുൻകാല കോൺഗ്രസ് പ്രവർത്തകനും ഫ്രണ്ട്സ് ലൈബ്രറി സ്ഥാപക നേതാവുമാണ്. ലൈബ്രറിയുടെ പ്രസിഡൻറായും സെക്രട്ടറിയായും ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ലൈബ്രറി വൈസ് പ്രസിഡൻറാണ്. ഭാര്യ: ഇന്ദിര. മക്കൾ: അനിൽകുമാർ (ഡെപ്യൂട്ടി മാനേജർ - സെക്യൂരിറ്റി, എസ്.ബി.ഐ), ജയശ്രീ (അക്കൗണ്ടൻറ്, താമരപ്പിള്ളി ബ്രദേഴ്സ്). മരുമക്കൾ: അമ്പിളി, അനിൽ.