വടകര: ദേശീയപാതയില്‍ കൈനാട്ടി ടാറ്റ മോട്ടോഴ്സിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. തലശ്ശേരി ചൊക്ലി നിടുമ്പ്രം മാച്ചാരി മീത്തല്‍ പുരുഷുവിെൻറ മകന് സി.ടി. രൂപേഷാണ് (29) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. കണ്ണൂരില്‍നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മാഹി ഭാഗത്തേക്ക് പോകുകയായിരുന്ന രൂപേഷ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിൽ. പിതാവ്: പുരുഷു. മാതാവ്: ലതിക. ഭാര്യ: ലിസിന.സഹോദരങ്ങള്‍: ജിതേഷ്, ജീവേഷ്.