ലക്കിടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ലക്കിടി രാമകൃഷ്ണപടിയിൽ പരിയാരത്ത് പരേതനായ ഗംഗാധരെൻറ ഭാര്യ ഭാർഗവികുട്ടിയാണ് (60) മരിച്ചത്. ജനുവരി അഞ്ചിന് വൈകീട്ട് മംഗലത്തായിരുന്നു അപകടം. ബൈക്കും ഇവർ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഒറ്റപ്പാലത്തും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ച രണ്ടരയോടെയാണ് മരിച്ചത്. കുടുംബശ്രീ സി.ഡി.എസ് അംഗമാണ്. മക്കൾ: സരസ്വതി, സത്യ. സഹോദരങ്ങൾ: ഹരിദാസൻ, മണികണ്ഠൻ, നന്ദകുമാർ, ഓമന, സുഹാസിനി.