എരുമപ്പെട്ടി: കടങ്ങോട് വടക്കുമുറി ചെമ്മാംപറമ്പിൽ വീട്ടിൽ മുത്തു (65) നിര്യാതനായി. കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയാണ്. കടങ്ങോട് പാറപ്പുറം ഗവ. യു.പി സ്കൂൾ ഒ.എസ്.എ പ്രസിഡൻറ്, ലീഡർ കെ. കരുണാകരൻ സ്മാരക സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഷൈബുനീസ, സജീർ, നിഷാർ. മരുമക്കൾ: റഷീദ്, നസീമ, ജസീന.