പൊന്നാനി: പുതുപൊന്നാനി ചെറുപള്ളി, കടവനാട് വിളക്കുമാടം പള്ളികളിലെ ആദ്യകാല ഇമാമും ഓത്തുപള്ളി, മദ്റസ അധ്യാപകനുമായിരുന്ന പടിഞ്ഞാറെ പഴയകത്ത് ഇബ്രാഹിം കുട്ടി മുസ്ലിയാർ (80) നിര്യാതനായി. ഭാര്യ: എം.ടി. തിത്തുമ്മു. മക്കൾ: അബ്ദുൽ ഗഫൂർ (കൽബ, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ ദേശീയ കമ്മിറ്റി അംഗം), അബ്ദുസ്സമദ് ഫൈസി (ദുബൈ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല വർക്കിങ് സെക്രട്ടറി) മുഹമ്മദ് റഫീഖ് (വെളിയങ്കോട് എം.എം അറബിയ്യ മദ്റസ), ഫാത്തിമ, അബ്ദുൽ ജലീൽ (അധ്യാപകൻ, എ.വി.എച്ച്.എസ്.എസ് പൊന്നാനി), സുമയ്യ, ഖദീജ, ഹഫ്സ. മരുമക്കൾ: ശംസുദ്ദീൻ പുഴമ്പ്രം (റിയാദ്), അശ്റഫ് സഖാഫി കൊഴിക്കര (സലാല), അബ്ദുൽ അസീസ് സഖാഫി മദിരശ്ശേരി, നജീബ് അഹ്സനി മാണൂർ, സഫിയ എടപ്പാൾ, ആയിശ മറ്റത്തൂർ, ഹഫ്സ ആനക്കര, മുഹ്സിന മദിരശ്ശേരി. സഹോദരങ്ങൾ: നഫീസ വെളിയങ്കോട്, റുഖിയ ചന്തപ്പടി, പരേതരായ ബാപ്പു മുസ്ലിയാർ, ഉമ്മാവു, മൊയ്തുട്ടി ഹാജി, പി.പി. മുഹമ്മദ് മുസ്ലിയാർ, അബൂബക്കർ മുസ്ലിയാർ ചെന്ത്രാപ്പിന്നി, സൈനുദ്ദീൻ, പാത്തുട്ടി, ഉമ്മയ്യക്കുട്ടി, മറിയക്കുട്ടി.