കോട്ടക്കൽ: കൊല്ലം സ്വദേശിയായ സർക്കാർ ജീവനക്കാരനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരിനാട് കടവല്ലൂർ കൊപ്പാലിൽ വീട്ടിൽ സുരേന്ദ്രബാബുവിെൻറ മകൻ അംജദ് (26) ആണ് മരിച്ചത്.എടരിക്കോട് വാടക വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ഉച്ചയോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരിലെ ഭൂരേഖ വകുപ്പ് ജീവനക്കാരനായ അംജദ് അവിവാഹിതനാണ്. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.