കക്കട്ടിൽ: തൂണേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ പാതിരിപ്പറ്റ മീത്തൽവയലിലെ കെ.എൻ. ഇബ്രാഹിം (45) നിര്യാതനായി. കുന്നുമ്മൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറായും നരിപ്പറ്റ, വേളം, കാവിലുംപാറ എന്നിവിടങ്ങിൽ കൃഷി ഓഫിസറായും സേവനം ചെയ്തിട്ടുണ്ട്.കുന്നുമ്മൽ മൊബൈൽ അഗ്രി. ക്ലിനിക് ചുമതലയും വഹിച്ചിരുന്നു. മീത്തൽവയൽ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് കോ ഓഡിനേറ്റർ എന്നീ നിലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: ഫഹീമ (അധ്യാപിക, സംസ്കൃതം ഹൈസ്കൂൾ വട്ടോളി). പിതാവ്: പരേതനായ വേങ്ങോറ സൂപ്പി മുസ്ലിയാർ. മാതാവ്: കുഞ്ഞാമി.മക്കൾ: റഫ്ന, മുഹമ്മദ് ഹനീൻ. സഹോദരങ്ങൾ: അഷ്റഫ് ഫൈസി (അധ്യാപകൻ, നരിപ്പറ്റ മദ്റസ), ഹാജറ, സീനത്ത്, ആയിഷ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മീത്തൽവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ