നടുവണ്ണൂർ: മുൻ ഡി.സി.സി. അംഗം നടുവണ്ണൂരിലെ പരപ്പുംകാട്ടിൽ പി.കെ. അച്യുതൻ (76) നിര്യാതനായി. യൂത്ത് കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് പ്രസിഡൻറ്്, നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ശാരദ. മക്കൾ: സ്മിത, അഷിത, ധന്യ. മരുമക്കൾ: വിജയൻ, രമേശൻ, ഗോകുൽ. സഹോദരങ്ങൾ: കുമാരൻ, ഉണിച്ചിര, പരേതരായ കുഞ്ഞിക്കണാരൻ, ചങ്ങരൻ, ചെക്കോട്ടി, ബാലൻ, മാധവി.