മാന്നാർ: തിരുവല്ല മുത്തൂർ ഗവ. എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ ഇരമത്തൂർ മല്ലപ്പള്ളിൽ ഗോപാലകൃഷ്ണ പണിക്കരുടെ ഭാര്യയും ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസ് റിട്ട. പ്രഥമാധ്യാപികയുമായ കെ. രത്നമ്മ (66) തിരുവനന്തപുരം പോത്തൻകോടുള്ള മകെൻറ വസതിയിൽ നിര്യാതയായി. ചങ്ങനാശ്ശേരി മോർക്കുളങ്ങര രേവതിയിൽ കുടുംബാംഗമാണ്. മക്കൾ: കിരൺ (കണ്ണൻ), ദീപ. മരുമക്കൾ: ഗിരീഷ്, നിമ്മി.