കുറുപ്പംപടി: ഹസാരിബാഗ് ഝാർഖണ്ഡ് കാർമൽമാതാ പ്രോവിൻസിലെ സി. ലില്ലിയാൻസി സി.എം.സി (71) നിര്യാതയായി. പരേതരായ പുല്ലൻ വർക്കി-റോസക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സി. ഫെലിക്സ് (ക്ലൂണീ കോൺവെൻറ്, ബംഗളൂരു), പി.വി. ജോസഫ്, മേരി, പി.വി. ജേക്കബ്, സി. ജെസ്സിൻ സി.എം.സി ലാത്തേഹാർ, സി. ദീപ്തി സി.എം.സി വെട്ടിമറ്റം, പി.വി. ബാബു, ഹൈസി പാലക്കോട്ടിൽ. ഝാർഖണ്ഡിലെ ഗോഡാ, സബാഗ്, കരിമാട്ടി, കർഗളി, ബർമസ്യ, ലാത്തേഹാർ, പുരൻപാനി എന്നിവിടങ്ങളിൽ അധ്യാപികയായും കൊൽക്കത്ത, പുരൻപാനി ഭവനങ്ങളിൽ സുപ്പീരിയറായും ഗോഡാ, റാഞ്ചി എന്നിവിടങ്ങളിൽ ഹോസ്റ്റൽ-ഇൻ ചാർജായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് കുറുപ്പംപടി സെൻറ് പീറ്റർ ആൻഡ് പോൾ പള്ളി സെമിത്തേരിയിൽ.