കൊണ്ടോട്ടി: നിയന്ത്രണംവിട്ട ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. നെടിയിരുപ്പ് മേലെപറമ്പ് കൊച്ചപ്പാറ ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ടോറസ് ലോറി മറിഞ്ഞത്. തുറക്കല്‍ ചെമ്മലപറമ്പ് പരേതനായ കൊടക്കാട്ടില്‍ അവറാന് കുട്ടിയുടെ മകന് മുഹമ്മദ് ബഷീറാണ് (50) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് അപകടം. കല്ലുമായി വരുകയായിരുന്നു ലോറി ഇറക്കവും വളവുമുള്ള റോഡില്‍നിന്ന് പിറകോട്ട് എടുത്തപ്പോള്‍ റോഡിെൻറ അരിക് ഇടിഞ്ഞു ആഴമുള്ള ക്വാറിയിലേക്ക് മറിയുകയായിരുന്നു. ലോറിക്കുള്ളില്‍ അകപ്പെട്ട ബഷീറിനെ ഒന്നരമണിക്കൂറിന് ശേഷം അഗ്്നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുക്കാനായത്. മാതാവ്: പാത്തുമ്മ കുട്ടി. ഭാര്യ: സുഹറ. മക്കള്‍: ബിന്‍ഷാദ് (കാലിക്കറ്റ് എയര്‍പോര്‍ട്ട് ടാക്സി), അബ്ദുല്‍ ബാസിത് (കാര്‍ഗോ), ബിന്സിദ മരുമകന്: നിസാമുദ്ദീന്‍ (സൗദി), റംഷീന. സഹോദരങ്ങള്‍: ഖാലിദ്, മൂസക്കോയ, സലീം, സുബൈര്‍, നസീര്‍, ജാഫര്‍, സുലൈഖ, പരേതയായ സൗദ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് തുറക്കല്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.