വേങ്ങര: കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡൻറും എസ്.എം.എ വെസറ്റ് ജില്ല പ്രസിഡൻറുമായ പി. അബ്ദുഹാജി വേങ്ങര എന്ന പുല്ലമ്പലവന്‍ അബ്ദുറഹ്മാന് ഹാജി (78) നിര്യാതനായി. വേങ്ങരയിലെ സ്വര്‍ണ വ്യാപാരിയുമാണ്. ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചൻറ് അസോസിയേഷന്, സുന്നി സ്ഥാപന മാനേജ്മെൻറ് അസോസിയേഷന് ജില്ല പ്രസിഡൻറായിരുന്നു. ഭാര്യ: മറിയം മക്കള്‍: സലീം ഹാജി, ഷക്കീല, ഡോ. ഷക്കീര്‍, സമീര്‍ ഹാജി, ഡോ. സാജിദ്, ശബീര്‍. മരുമക്കള്‍: സ്വാലിഹ് പരപ്പനങ്ങാടി, സുഹ്റാബി, മുംതാസ്, ജസീല, സാബിറ, ആരിഫബാനു.