ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി വേഴപ്പറമ്പിൽ കൊച്ചപ്പെൻറ മകൻ പാപ്പച്ചൻ (65) നിര്യാതനായി. ദീർഘകാലം ചാലക്കുടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും പടിഞ്ഞാറേ ചാലക്കുടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ജോസഫീന. മക്കൾ: ഫാ. നിർമൽ വേഴപ്പറമ്പിൽ, നവീൻ പാപ്പച്ചൻ. മരുമകൾ: നീതു നവീൻ. സംസ്കാരം ആറിന് ശനിയാഴ്ച വൈകിട്ട് മൂന്നിന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ.