കോതമംഗലം: മാതിരപ്പിള്ളി കുന്നുമ്മേൽ ഇണ്ണായി (75) നിര്യാതനായി. മാതിരപ്പിള്ളി ഗവ.ഹൈസ്കൂൾ അധ്യാപകൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ്, സെക്രട്ടറി, ജില്ല ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം, സാക്ഷരതമിഷൻ ജില്ല കോഓഡിനേറ്റർ, കോതമംഗലം നഗരസഭ ജനകീയാസൂത്രണ കോഓഡിനേറ്റർ പദവികൾ വഹിച്ചു. ഭാര്യ: തബിദ (അധ്യാപിക). മക്കൾ: കെ.ഇ. ജയ്സൺ (ബിസിനസ്), കെ.ഇ. അനുരാജ് (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: രേശ്മ, അപർണ.