ആലുവ: എടത്തല ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും പി.ഡി.പി എടത്തല പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറുമായ മണിക്കുട്ടൻ (54) നിര്യാതനായി. പി.ഡി.പി രൂപവത്കരിച്ചതിനുശേഷം 1995 ൽ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് മത്സരിച്ച് ജയിച്ചത്. ഭാര്യ: മിനി. മക്കൾ: ശ്രീക്കുട്ടി, ജീവൻ. സംസ്കാരം ശനിയാഴ്ച പത്തിന് അത്താണി പൊതു ശ്മശാനത്തിൽ.