പനമരം: കെഞ്ചിര സിനിമയുടെ സഹസംവിധായകയും അഭിനേത്രിയുമായ പാതിരിച്ചാൽ അംഗൻവാടി ജീവനക്കാരി തങ്ക കാവലൻ (49) നിര്യാതയായി. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. നാടൻപാട്ട് കലാകാരികൂടിയായ ഇവർ സിനിമയുടെ വസ്ത്രാലങ്കാര സഹായിയുമായിരുന്നു. ഭർത്താവ്: പരേതനായ കാവലൻ. മക്കൾ: സുജിത്, സുജിത, സുജാത. മരുമകൾ: സരിത.