അടിമാലി: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. അടിമാലി മാളിയേക്കൽ എം.സി. സനലിെൻറ ഭാര്യ എം.പി. പ്രശയാണ് (34) മരിച്ചത്. ഇരുമ്പുപാലം ചില്ലിത്തോട് മാളിയേക്കൽ കുടുംബാംഗമാണ്. കോവിഡ് ബാധിതയായി പൈനാവ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശാരീരികാസ്വാസ്ഥ്യത്തെതുടർന്ന് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. രോഗം മാറിയെങ്കിലും ശാരീരികാസ്വാസ്ഥ്യങ്ങൾ തുടർന്നതിനാൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. മകൻ: എഫ്രീം.