കൊച്ചി: നഗരത്തിൽ അവശനിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. 80 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു. ഫോൺ: 0484 2394500, 9497980427.