ചെറുതോണി: പെരിയാറ്റിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശി സൽമാൻ ഫാരിസ് (23) മരിച്ചു. ഒഴുക്കിൽപെട്ട ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കരമണൽ പൊലീസ് സ്റ്റേഷൻ അതിർത്തിക്കുസമീപം ആഡിറ്റ്-4ലാണ് അപകടം. കേബിൾ ജോലിക്ക് എത്തിയവരാണെന്ന് പറയുന്നു. നാലുപേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് കുളിക്കാൻ കയത്തിലിറങ്ങിയത്. ഒഴുക്കിൽപെട്ട രണ്ടുപേരിൽ ഒരാളെയാണ് നാട്ടുകാർക്ക് രക്ഷിക്കാനായത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 9.30ഓടെയാണ് സൽമാെൻറ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.