മാവൂർ: കൂളിമാട് വെസ്റ്റ് പാഴൂർ മഹല്ല് വൈസ് പ്രസിഡൻറും വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനുമായ പുതുക്കുടി മോയീൻ ഹാജി (70) നിര്യാതനായി. ഭാര്യ: ഖദീജ (മുത്താലം). മക്കൾ: ഫാത്തിമ, സൈനബ, മൈമൂന, നാസർ. മരുമക്കൾ: അബ്ദുൽ ഖാദർ (കുനിയിൽ), ഉസ്മാൻ (വെള്ളിപറമ്പ്), റഷീദ് (പാഴൂർ), ഫസീല (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: മുഹമ്മദ് പുതുക്കുടി, പരേതരായ ആമിന, ആയിശ.