കോട്ടക്കൽ: ദിവസങ്ങൾക്കുമുമ്പ് നഗരത്തിലെ കെട്ടിടത്തിൽനിന്ന് വീണുമരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല.അജ്ഞാതമൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 80 വയസ്സ് തോന്നിക്കുന്ന ഇയാളെ പറ്റി അറിയുന്നവർ കോട്ടക്കൽ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 0483 274 2253.