ചെങ്ങന്നൂർ: കോടുകുളഞ്ഞി ചേനത്തറ ജിസ് വില്ലയിൽ ചെങ്ങന്നൂർ സ്റ്റീലൈറ്റ് ഏജൻസീസ് ഉടമ റെജി ജോസഫ് കോശി (67) നിര്യാതനായി. ചെങ്ങന്നൂർ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇടുക്കി മൂന്നാർവാലയിൽ കുടുംബാംഗം ജലജ ജോസഫ്. മക്കൾ: ജെറിൻ, പരേതയായ റിജ. മരുമകൻ: ജിതിൻ (അബൂദബി). ബുധനാഴ്ച ഉച്ചക്ക് 12.30ന് കോടുകുളഞ്ഞി സി.എസ്.ഐ പാരീഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് മൂന്നിന് സി.എസ്.ഐ ക്രൈസ്റ്റ് ദേവാലയ സെമിത്തേരിയിൽ.