കാട്ടാക്കട: തീ പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു. പൂവച്ചൽ കാപ്പിക്കാട് അജ്മൽ മൻസിലിൽ ഷാജി-സനൂജ ദമ്പതികളുടെ മകൾ അൽഫിന(19)യാണ് മരിച്ചത്.ജനുവരി 29നായിരുന്നു സംഭവം. അടുപ്പിൽ വിറകുെവച്ചശേഷം മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ വസ്ത്രത്തിക്കെ് തീ പടർന്നാണ് പൊള്ളലേറ്റത്. അൽഫിനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാവ് സനൂജ, ബന്ധുവായ സീനത്ത് എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്.