മണ്ണഞ്ചേരി: അഞ്ചാം വാർഡ് ചിറപ്പുറത്ത് പരേതനായ മുഹമ്മദ് കുഞ്ഞ് മേത്തറുടെ ഭാര്യ ആമിന ഉമ്മ (98) നിര്യാതയായി. മക്കൾ: മറിയം ബീവി, ഫാത്തിമ ബീവി, സാറാ ബീവി, ആസിയാ ഉമ്മ, സൈനബ, റുഖിയ, അബ്ദുൽ റഹ്മാൻ കുഞ്ഞ് മേത്തർ (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ്, ആര്യാട്, മുഅല്ലിം, പാണംതയ്യിൽ തർബിയത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ), അബ്ദുള്ള മേത്തർ (കിഴക്കേ മഹല്ല്, വൈസ് പ്രസിഡൻറ്, മുഅല്ലിം തഫ്രീജിയ്യ മദ്റസ), പരേതനായ അബ്ദുൽ ഖാദർ കുഞ്ഞ് മേത്തർ (മുതവല്ലി). മരുമക്കൾ: അബ്ദുള്ള മേത്തർ, അബ്ദുൽ ഖാദർ മുസ്ലിയാർ, യൂസുഫ്, ഹഫ്സ, സുഹ്ദ, റാഷിദ, പരേതരായ കുഞ്ഞിക്കമ്മദ് മേത്തർ, മുഹമ്മദ് കുഞ്ഞ് മുസ്ലിയാർ, സൈദ് മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മണ്ണഞ്ചേരി കിഴക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.