അടൂര്‍: നെടുമണ്‍കാവ് പെനിയേല്‍ പെന്തക്കോസ്ത് സഭ സ്ഥാപകനും ഷാര്‍ജ സഭയുടെ പാസ്റ്ററുമായ മാവേലി തെക്കേതില്‍ സജി വര്‍ഗീസ് (52) നിര്യാതനായി. ഭാര്യ: മേലുകാവ് പാലക്കുന്നത്ത് കുടുംബാംഗം ബെന്‍സി. മക്കള്‍: സഞ്ചു സാം സജി, ഡേവിഡ് സജി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മൃതദേഹം ഭവനത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഏഴംകുളം കല്ലേത്ത് പെനിയേല്‍ സെമിത്തേരിയില്‍.