ആറാട്ടുപുഴ: ഗ്രാമസഭയിൽ പങ്കെടുക്കാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. മുതുകുളം വടക്ക് സന്ദീപ് ഭവനത്തിൽ ഗോപിയുടെ ഭാര്യ ശോഭനയാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെ 11ഒാടെ ഗ്രാമസഭ കൂടിയ ഒന്നാംവാർഡ് കൽപക ജങ്ഷന് വടക്കുള്ള 102ാം നമ്പർ അംഗൻവാടിയിലാണ് കുഴഞ്ഞുവീണത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. മക്കൾ: സന്ദീപ്, സംഗീത (സന്ധ്യ). മരുമകൻ: ബിജു.