അങ്കമാലി: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡെയ്സി ടോമിയുടെ ഭര്‍ത്താവ് മരിച്ചു. പാറക്കടവ് പുവ്വത്തുശ്ശേരി പറമ്പത്തേ് വീട്ടില്‍ പൗലോയുടെ മകന് പി.പി. ടോമിയാണ് (58) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ടോമിയുടെ അന്നമനട വൈന്തലയിലുള്ള സഹോദരിയുടെ വീട് വെഞ്ചരിപ്പ് ചടങ്ങിനെത്തിയപ്പോഴായിരുന്നു അപകടം. ഉടുതുണിയില് കാല്‍കുടുങ്ങി കല്ലില്‍തട്ടി സമീപത്തെ ആഴമുള്ള തോട്ടില്‍ വീഴുകയായിരുന്നു. അപകടത്തില്‍ മൂക്കിെൻറ പാലം തകര്‍ന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കുശേഷം ബുധനാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയമാക്കിയതിന് പിന്നാലെ അവശനിലയിലാവുകയും വൈകീട്ട് അഞ്ചിന് മരണം സംഭവിക്കുകയുമായിരുന്നു. മക്കള്‍: ടീന കിരണ്‍, അനു, ജിനു. മരുമകന്: കിരണ്‍ സണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂവത്തുശേരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.