പാലക്കാട്: ദേശീയപാത ചന്ദ്രനഗറിനു സമീപം സർവിസ് റോഡിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു. കൊടുമ്പ് എരട്ടയാൽ മാച്ചനാംകുളത്ത് കുട്ടികൃഷ്ണെൻറ മകൻ ചെന്താമരാക്ഷൻ (65) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30ന് ചന്ദ്രനഗറിനും കാടാങ്കോട് ജങ്ഷനും ഇടയിലുള്ള സർവിസ് റോഡിലാണ് അപകടം.ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിക്രം, വിനയ്, വിപിൻ. മരുമക്കൾ: ലിൻഡ. സംസ്കാരം ഇന്ന്. സൗത്ത് പൊലീസ് കേസെടുത്തു.