ചാലക്കുടി: മധ്യവയസ്കൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. കൊച്ചി സ്വദേശി മനോജ് കുമാർ (50) ആണ് മരിച്ചത്.കയർഫെഡ് ജീവനക്കാരനായ ഇദ്ദേഹം ബുധനാഴ്ചയാണ് കെ.എസ്.ആർ.ടി.സി റോഡിൽ ഫെഡറൽ ബാങ്കിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറി തുറക്കാതായപ്പോൾ ലോഡ്ജ് ഉടമ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോൾ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം കാരണമെന്നാണ് നിഗമനം.മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.