കല്പകഞ്ചേരി: വളവന്നൂർ പരേതനായ മയ്യേരി അബ്ദുൽ ഖാദർ ഹാജിയുടെ മകന് അബ്ദുൽ അസീസ് (59) നിര്യാതനായി. വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വളവന്നൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: നസീബ അസീസ് (ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ). മക്കൾ: ജിബ്സിയ (ആരോഗ്യവകുപ്പ്), അഹമ്മദ് നസീഫ് (ലൂമിനസ് കോളജ്), ആസിഫുദ്ദീൻ (ആമിന ഐ.ടി.സി), അഫ്സൽ അബ്ദുൽ ഖാദിർ (അന്‍സാര്‍ അറബിക് കോളജ്), ഹസീഹ് അബ്ദുല്ല. മരുമക്കൾ: ജസീർ (കുവൈത്ത്), യുസ്റ മുഹമ്മദ് സുബ്ഹാൻ, ഫർഹാന, റഹ്മത്തുന്നീസ, സഹോദരങ്ങള്‍: പ്രഫ. എം.എ. സഈദ് (മാനേജർ, അൻസാർ അറബിക് കോളജ്), അബ്ദുൽ അഹദ് (അധ്യാപകൻ), മറിയക്കുട്ടി, നസീറ, ആബിദ, സുബൈദ.