ഏലംകുളം: കേരള സിൽസില നൂരിയ്യ മുൻ സംസ്ഥാന പ്രസിഡൻറ് പരേതനായ പൂത്രോടി മുഹമ്മദ്മുസ്ലിയാരുടെ ഭാര്യ ചിറത്തൊടി കദീജ ഉമ്മ (90) നിര്യാതയായി. മക്കൾ. മറിയ, റഹ്മത്ത്, പരേതയായ പാത്തുമ്മു. മരുമക്കൾ: പി.കെ. അബ്ദുറഹ്മാൻ മുസ്ലിയാർ (ഏലംകുളം), പരേതനായ സൈനുദ്ദീൻ (പാലോളിപറമ്പ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ഏലാംകുളം പെരുമ്പാറ ജമാലിയ അങ്കണത്തിൽ നടക്കും.