എടച്ചേരി: ആലിശ്ശേരിയിലെ വ്യാപാരിയും മുൻ കോൺഗ്രസ് പ്രവർത്തകനും ആലിശ്ശേരി ശിവ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡൻറുമായ ചന്ദ്രോത്ത് കൃഷ്ണൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: യശോദ, പരേതയായ വിജയലക്ഷ്മി, സി. പവിത്രൻ മാസ്റ്റർ (നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ), രാമചന്ദ്രൻ ബഹ്റൈൻ. മരുമക്കൾ: പരേതനായ നാണു (വട്ടോളി), ശ്രീജ (പ്രഥമാധ്യാപിക നരിക്കുന്ന് യു.പി സ്കൂൾ ), നിജില. സഹോദരങ്ങൾ: പരേതരായ മാണി, നാണു, കുമാരൻ