പന്തളം: കൊച്ചുകൊട്ടാരത്തിൽ മകയിരംനാൾ രാജരാജ വർമ (രാജേന്ദ്ര -74) നിര്യാതനായി. ഭാര്യ: മാങ്കാവ് കോവിലകത്ത് കുടുംബാംഗം പ്രഭാവതി തമ്പുരാട്ടി. മക്കൾ: ശ്യാം (ഗുരുവായൂരപ്പൻ കോളജ്), ഭദ്ര. മരുമകൻ: നവീൻ (ഇൻഫോസിസ് തിരുവനന്തപുരം). പന്തളം കൊച്ചുകൊട്ടാരത്തിൽ പരേതരായ ഉത്രംനാൾ തന്വംഗി തമ്പുരാട്ടിയുടെയും മംഗലം വാസുദേവൻ നമ്പൂതിരിയുടെയും മകനാണ്. രാജപ്രതിനിധിയായി ശബരിമലയിൽ തിരുവാഭരണങ്ങളെ അനുയാത്ര ചെയ്തിട്ടുണ്ട്. മദ്രാസ് ഇന്ത്യ മീറ്റേഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു.