കിഴക്കമ്പലം: സി.പി.ഐ കുന്നത്തുനാട് മുന്‍ മണ്ഡലം കമ്മിറ്റി അംഗവും റിട്ട.കെ.എസ്.ആര്.ടി.സി ജീവനക്കാരനുമായ കാരുകുളം ആനാട്ട് എ.എം. അലി (70) നിര്യാതനായി. മലയിടംതുരുത്ത് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ബിനി, സിനി. മരുമക്കള്‍: സഹീര്‍, ഷറഫുദ്ദീന്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വെങ്ങോല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.